തെരുവുനായ് ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു

(www.kl14onlinenews.com)
(14-Sep -2022)

തെരുവുനായ് ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു
തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും തെരുവ് നായ . നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25 വയസ്സ്) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വച്ച് പട്ടി കുറുകേ ചാടി അപകടത്തിൽ പെടുകയായിരുന്നു .

വെള്ളിയാഴ്ചയാണ് അജിന് അപകടം സംഭവിച്ചത് . വൈകിട്ട് ആറുമണിക്കാണ് അപകടം ഉണ്ടായത്. അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്കിന് കുറുകേ നായ ചാടി. ഇതോടെ മുന്നേ പോയ ബൈക്ക് വീണു. ഈ ബൈക്കിൽ ഇടിച്ച് അജിനും ബൈക്കും തെറിച്ചു വീണു. ഗുരുതര പരിക്ക് പറ്റിയ അജിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്‍റെ ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: നീതു, മകൾ: യുവാന.

Post a Comment

Previous Post Next Post