തെരുവ് നായകളെ പൂട്ടാൻ ഷെൽട്ടർ നിർമ്മിക്കണം: കേരള കോൺഗ്രസ്‌ എം

(www.kl14onlinenews.com)
(07-Sep -2022)

തെരുവ് നായകളെ പൂട്ടാൻ നിർമ്മിക്കണം:
കേരള കോൺഗ്രസ്‌ എം
കാസർകോട്:കാസർകോട്
നഗരസഭ പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്ല്യം രൂക്ഷമാവുന്നു സന്ധ്യാ സമയമടുത്താൽ വീടിനു പുറത്താിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത് പല തവണയായി പലർക്കും നേരെ നായകളുടെ അക്രമണമുണ്ടാകാറുണ്ട് മദ്രസ്സാ സ്കൂൾ വിദ്യാർഥികൾ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത് പല ദിക്കിൽ നിന്നുമുള്ള നായകളുടെ ആഭാസ കേന്ദ്രമായി നഗരം മാറിയിട്ടുണ്ട് സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം റിപ്പോർട് ചെയ്യുന്നത് പതിവായിട്ടുണ്ട് കഴിഞ്ഞ എട്ട് മാസത്തിനിടെ പതിനയ്യായിരത്തോളം പേർക്കാണ് കടിയേറ്റത് തെരുവ് നായകളെ പിടിച്ചു കെട്ടാൻ
എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷനുകളും പട്ടികൾക്ക് ഷെൽട്ടറുണ്ടാക്കി തെരുവുപട്ടികളെ കൂട്ടിലടക്കണമെന്ന് സർക്കാർ ഉത്തരവിട്ടാൽ ശാശ്വതമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. നായകളുടെ കടിയേറ്റാൽ ഗുരുതര രോഗമാണുണ്ടാവുന്നത് മരണം വരെ സംഭവിച്ചേക്കാം സംസ്ഥാനത്ത് നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് നായകൾക്കെതിരെ നടപടിയെടുത്ത് നഗര വാസികളുടെ ഭീതിയകറ്റണമെന്ന് നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post