അർഷദീപ് പറഞ്ഞതു കേൾക്കാതെ രോഹിത്; ഇതെന്തു ക്യാപ്റ്റനെന്ന് സോഷ്യൽ മീഡിയ

(www.kl14onlinenews.com)(07-Sep -2022)

അർഷദീപ് പറഞ്ഞതു കേൾക്കാതെ രോഹിത്; ഇതെന്തു ക്യാപ്റ്റനെന്ന് സോഷ്യൽ മീഡിയ

ദുബൈ: ശ്രീലങ്കയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ അർഷദീപിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓവറിനിടെ തന്ത്രങ്ങളൊരുക്കാനായി അർഷദീപ് സംസാരിക്കുന്ന വേളയിൽ രോഹിത് അതു ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നായകന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

173 റൺസ് ചേസ് ചെയ്ത ശ്രീലങ്കയ്ക്ക് അവസാന ഓവറിൽ ഏഴു റൺസാണ് വേണ്ടിയിരുന്നത്. അര്‍ഷദീപ് എറിഞ്ഞ ആദ്യ പന്ത് ഉഗ്രനൊരു യോർക്കറായിരുന്നു. വഴങ്ങിയത് ഒരു റൺസ് മാത്രം. രണ്ടാം പന്തിലും ഒരു റൺസ്. മൂന്നാമത്തെ പന്തിൽ രണ്ടു റൺസ് നേടിയ ലങ്കയ്ക്ക് നാലാം പന്തിൽ നേടാനായത് ഒരു റൺസ്. അവസാന രണ്ടു പന്തിൽ ജയിക്കാൻ വേണ്ടത് രണ്ടു റൺസ്. വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും ഫീൽഡർമാരുടെയും ജാഗ്രതക്കുറവിൽ ലങ്ക രണ്ട് റൺസ് ഓടിയെടുത്തു. വിജയവും സ്വന്തമാക്കി.

Post a Comment

Previous Post Next Post