75 ഗ്രാം എംഡിഎംഎ, 5 ഗ്രാം ഹാഷിഷുമായി യുവാവ് ബേക്കൽ പോലീസിന്റെ പിടിയിൽ

(www.kl14onlinenews.com)
(30-Sep -2022)

75 ഗ്രാം എംഡിഎംഎ, 5
ഗ്രാം ഹാഷിഷുമായി
യുവാവ് ബേക്കൽ പോലീസിന്റെ പിടിയിൽ 
കാസർകോട് : കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബഹു:മുഖ്യമന്ത്രി ശ്രീ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ‘യോദ്ധാവ്’ നോടനുബന്ധിച്ച് കാസർകോട് ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് ന്റെ നേതൃത്വത്തില് നടന്നുവരുന്ന ക്ലീന് കാസർകോടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍
75 ഗ്രാം എം ഡി എം എ, 5 ഗ്രാം ഹാഷിഷ് എന്നിവയുമായി കാഞ്ഞങ്ങാട്, പടന്നക്കാട് സ്വദേശി റിയാസ് (27)  S/o മുഹമ്മദ്‌ കുഞ്ഞി എന്നയാളെ ബേക്കൽ ഡി വൈ എസ് പി സി കെ സുനിൽ കുമാർ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർട്ടിൽ നിന്നും ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി , സബ് ഇൻസ്‌പെക്ടർ സാലിം കെ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.രണ്ട് ദിവസം മുൻപ് ബേക്കൽ പാലക്കുന്നിൽ നടന്ന ലഹരി വിരുദ്ധ ബഹുജന കൂട്ടായ്മയിൽ വൻ റാക്കറ്റുകളെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്  ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായ റിയാസിനെ  പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ രാമചന്ദ്രൻ, ജോൺ,   സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്‌, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവർ പരിശോധനയിൽ പങ്കാളികളായി.

Post a Comment

Previous Post Next Post