(www.kl14onlinenews.com)
(23-Sep -2022)
കൊച്ചി :
പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അക്രമ സംഭവങ്ങളിൽ ഇതുവരെ 197 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഏറ്റവും അധികം ആക്രമണം നടന്നത്.
70ൽ അധികം ബസുകൾ പ്രതിഷേധക്കാർ തകർത്തു. 51 ബസുകളുടെ ചില്ലുകൾ അക്രമികൾ പൂർണ്ണമായും തകർത്തു. ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായി കെഎസ്ആർടിസി അറിയിച്ചു. കണ്ണൂർ വളപ്പട്ടണത്ത് കെഎസ്ആർടിസി സ്വഫ്റ്റ് ബസിന് നേരേയും കല്ലേറുണ്ടായി. കോട്ടയത്ത് നിന്ന് വന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ആർടിസിയ്ക്കുണ്ടായത്.
ഈരാറ്റുപേട്ടയിൽ പോലീസും പ്രതിഷധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 81 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment