യുപിയിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; 6 പേർ കസ്റ്റഡിയിൽ

(www.kl14onlinenews.com)
(15-Sep -2022)

യുപിയിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; 6 പേർ കസ്റ്റഡിയിൽ
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍.പെണ്‍കുട്ടികളുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഐപിസി സെക്ഷന്‍ 302,323,452,376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ മുഖ്യപ്രതിയായ ചോട്ടു തന്റെ സുഹൃത്തുക്കളോടൊപ്പം ഇരകളുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും അവരെ ബലമായി മോട്ടോര്‍ ബൈക്കില്‍ കയറ്റിക്കൊണ്ട് പോകുകയും ചെയ്തു. പെണ്‍കുട്ടികളുടെ അമ്മയെയും മര്‍ദിച്ചു.സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം അവരുടെ മൃതദേഹങ്ങള്‍ മരത്തില്‍ തൂക്കിയിടുകയായിരുന്നു, എന്നാണ് എഫ്ഐആറില്‍ പറയുന്നത്.

പ്രതികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കേസിലെ മറ്റ് പ്രതികള്‍ അയല്‍ ഗ്രാമമായ ലാല്‍പൂരില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്.

യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഇന്നലെ ഉച്ചയാടെയാണ് മൃതദേഹം കണ്ടെത്തിയത. 15 ഉം 17 ഉം വയസുള്ള പെണ്‍കുട്ടികളാണ് മരണപ്പെട്ടത്.
അടുത്തുള്ള ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുട്ടികളുടെ അമ്മ മായാദേവി ആരോപിച്ചു

Post a Comment

Previous Post Next Post