ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

(www.kl14onlinenews.com)
(14-Sep -2022)

ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു
കാസറകോട്: ജെസിഐ കാസറകോട്, വിദ്യാനഗർ പോലീസ് സ്റ്റേഷൻ ,എസ്‌ പി സി.ടിഐഎച്ച്എസ് എസ് നായന്മാർമൂല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ലോകസമാധാനത്തിനും ആരോഗ്യ പരിപാലനത്തിന് വേണ്ടിയും ബോധവൽക്കരണ സൈക്കിൾ റാലി നടത്തി.
വിദ്യാനഗർ പോലീസ് സ്റ്റേഷൻ മുൻവശത്തു നിന്നും ആരംഭിച്ച റാലി ജെ സി ഐ കാസറകോട് പ്രസിഡന്റ് എൻ എ ആസിഫിന്റെ അധ്യഷതയിൽ വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് കെ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. ടി ഐ എച്ച് എസ് എസ് എസ്‌ പി സി കുട്ടികൾ, ASI ബിജു, CPO വേണുഗോപാൽ. വി. കെ, CPO വിനോദ്, ജെ സി ഐ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാസറകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന ചടങ്ങ് ജെ സി ഐ മുൻ മേഖലാ പ്രസിഡന്റ് അബ്ദുൽ മെഹ്റൂഫ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ വിദ്യാനഗർ പ്രസിഡന്റ് ഇല്യാസ് എ എ, ജെ സി ഐ വാരാഘോഷ കോർഡിനേറ്റർ അനസ് കല്ലങ്കൈ,സോൺ ഓഫീസർ റംസാദ് അബ്ദുല്ല,മുൻ പ്രസിഡന്റ് അജിത് കുമാർ സി കെ,ജെ സി ഐ പാലക്കുന്ന് പ്രസിഡന്റ് സമീർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി യത്തീഷ് ബല്ലാൽ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ആദർഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post