കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

(www.kl14onlinenews.com)
(12-Sep -2022)

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നേര്യമംഗലം ചാക്കോച്ചി വളവിലാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്.
മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നേര്യമംഗലം, കോതമംഗലം ആശുപത്രികളിലേക്ക് മാറ്റി. ബസില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്. ബസില്‍ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post