ഓണാഘോഷം പൊടിപൊടിച്ച് മുഖ്യമന്ത്രിയും കുടുംബവും

(www.kl14onlinenews.com)
(08-Sep -2022)

ഓണാഘോഷം പൊടിപൊടിച്ച് മുഖ്യമന്ത്രിയും കുടുംബവും
തിരുവന്തപുരം: കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രിയും കുടുംബവും. മുഖ്യമന്ത്രി പതിവുരീതിയിൽ വെള്ള മുണ്ടും ഷർട്ടും ഉടുത്തപ്പോൾ ഭാര്യയടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേർന്നുള്ള പ്രത്യേക ഡ്രസ് കോഡിലാണ് ആഘോഷിച്ചത്.

ഭാര്യ കമല, മകൾ വീണ, മകൻ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം ഓണക്കോടിയിൽ മുഖ്യമന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ചുവപ്പ് ബ്ലൗസും സെറ്റുസാരിയുമാണ് ഭാര്യയുടെയും മകളുടെയും വേഷം. മകനും മരുമകനും ചുവപ്പ് കുർത്തയും മുണ്ടും ഉടുത്തപ്പോൾ കൊച്ചുമകൻ ചുവപ്പ് ജുബ്ബയും മുണ്ടും ഉടുത്തും ഒപ്പം ചേർന്നു. റിയാസ് ആഘോഷത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹശേഷം വീണയ്‌ക്കൊപ്പമുള്ള മൂന്നാമത്തെ ഓണംകൂടിയാണ് ഇത്തവണ റിയാസിന്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഓണം ആശംസിച്ചു. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു

Post a Comment

Previous Post Next Post