ഡ്യൂക്കും ബുള്ളറ്റും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ട് പേര്‍ക്ക് പരുക്ക്

(www.kl14onlinenews.com)
(08-Sep -2022)

ഡ്യൂക്കും ബുള്ളറ്റും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ട് പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന്‍ സന്ദീപാണ് മരിച്ചത്.
സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടരഞ്ഞി കള്ളുഷാപ്പിന് സമീപത്ത് വച്ചായിരുന്നു ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചത്.
അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post