(www.kl14onlinenews.com)
(26-Sep -2022)
കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതി കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി അറസ്റ്റില്‍. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് അബ്ദുറഹ്മാന്‍ കല്ലായി അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പള്ളി നിര്‍മാണത്തില്‍ അഞ്ച് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. പള്ളി കമ്മിറ്റിയംഗം കൂടിയായ നെടുവോട്ടുംകുന്നിലെ എം വി ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മട്ടന്നൂര്‍ ജുമാ മസ്ജിദ് ഇതിനോട് ചേര്‍ന്ന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണത്തില്‍ വഖഫ് ബോര്‍്ഡിനെ വെട്ടിച്ച് അഞ്ച് കോടി രൂപയോളം തട്ടിയെന്നാണ് കേസ്.
മഹല്ല് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റാണ് അബ്ദുറഹ്മാന്‍ കല്ലായി. ഇന്ന് രാവിലെ മുതല്‍ അഹ്ദുറഹ്മാന്‍ കല്ലായി അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം സി കുഞ്ഞഹമ്മദ്, മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയും മുസ്ലിം നേതാവുമായ യു മഹറൂഫ് എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിക്കണമെന്ന് കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
Post a Comment