(www.kl14onlinenews.com)
(02-Sep -2022)
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരാന്‍ സിപിഐഎം തീരുമാനം. എം ബി രാജേഷിന് പകരം എ എന്‍ ഷംസീര്‍ സ്പീക്കറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജി വെക്കും. എം ബി രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തദ്ദേശം, എക്‌സൈസ് വകുപ്പുകളാണ് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്. പാലക്കാട് തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എം ബി രാജേഷ്. തലശേരിയില്‍ നിന്നുള്ള എംഎല്‍എയാണ് എ എന്‍ ഷംസീര്‍.
അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
إرسال تعليق