പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സംസ്ഥാനത്താകെ 281 കേസ്, 1013 പേര്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(24-Sep -2022)

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സംസ്ഥാനത്താകെ 281 കേസ്, 1013 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം:
വെള്ളിയാഴ്ച്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ  അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്.  അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1013 പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറലില്‍ 113 പേരും കൊല്ലം സിറ്റിയില്‍ 169 പേരും അറസ്റ്റിലായി. കോട്ടയത്ത് 215 പേരും മലപ്പുറത്ത് 123 പേരും പിടിയിലായി. 

രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നീ ക്രമത്തില്‍ ജില്ലാടിസ്ഥാനത്തിലുള്ള ലിസ്റ്റ് 

തിരുവനന്തപുരം സിറ്റി - 24, 40, 151
തിരുവനന്തപുരം റൂറല്‍ - 23, 113, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 12, 71, 63
പത്തനംതിട്ട - 15, 109, 2
ആലപ്പുഴ - 15, 19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 0, 3
എറണാകുളം സിറ്റി - 6, 4, 16 
എറണാകുളം റൂറല്‍ - 17, 17, 22
തൃശ്ശൂര്‍ സിറ്റി -10, 2, 14
തൃശ്ശൂര്‍ റൂറല്‍ - 4, 0, 10
പാലക്കാട് - 6, 24, 36
മലപ്പുറം - 34, 123, 128
കോഴിക്കോട് സിറ്റി - 7, 0, 20  
കോഴിക്കോട് റൂറല്‍ - 8, 8, 23
വയനാട് - 4, 26, 19
കണ്ണൂര്‍ സിറ്റി  - 25, 25, 86
കണ്ണൂര്‍ റൂറല്‍ - 6, 10, 9
കാസര്‍കോട് - 6, 38, 34

ഇതിനിടെ പിഎഫ്‌ഐ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പിഎഫ്‌ഐ ഇന്നലെ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്നും കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുഖംമൂടി ആക്രമണങ്ങളും നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോള്‍ അത് കലാപന്തരീക്ഷമായി മാറാതെ തടയാന്‍ സാധിച്ചത്. അക്രമ സംഭവങ്ങളില്‍ പൊലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post