(www.kl14onlinenews.com)
(24-Sep -2022)
കാസർകോട് : അൻപത്തിമൂന്നാമത് എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് കാസർകോട് ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് യൂണിറ്റ്. അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി യൂണിറ്റ് ആരംഭിച്ച 'സഹജം' പ്രോജക്ടിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രചാരണം നടത്തുക, വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് യൂണിറ്റ് ഇത്തരത്തിൽ ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം ഓഫീസർമാരായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ഡോ. ആശാലത സി കെ, വളണ്ടിയർ സെക്രട്ടറിമാരായ വൈശാഖ് എ, കിരൺ കുമാർ പി, പ്രസാദ് ബി, അഞ്ജന എം, മേഘ, വൈഷ്ണവി വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment