എ.എൻ.ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ,ജയം 96 വോട്ടുകള്‍ക്ക്

(www.kl14onlinenews.com)
(12-Sep -2022)

എ.എൻ.ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ,ജയം 96 വോട്ടുകള്‍ക്ക്
തിരുവനന്തപുരം :
പതിനഞ്ചാം കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എഎന്‍ ഷംസീറിനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 96 വോട്ട് നേടിയാണ് ഷംസീറിന്റെ അനായാസ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. മന്ത്രിസ്ഥാനം ലഭിച്ച എം.ബി. രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച ഒഴിവിലേയ്ക്കാണ് ഷംസീറിനെ തിരഞ്ഞെടുത്തത്.

വിജയത്തിന് പിന്നാലെ എ എന്‍ ഷംസീറിനെ മറ്റ് സഭാംഗങ്ങള്‍ അഭിനന്ദിച്ചു. പ്രായത്തെ കടന്നു നില്‍ക്കുന്ന പക്വതയാണ് ഷംസീറിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചരിത്രത്തിന്റെ പടവുകളിലേക്കാണ് ഷംസീര്‍ നടന്നുകയറിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എഎന്‍ ഷംസീര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

Post a Comment

Previous Post Next Post