തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ത്രിതല പഞ്ചാത്തുകൾ ശക്തമായ ഇടപെടലുകൾ നടത്തണം - ജില്ലാ ജനകീയ നീതിവേദി

(www.kl14onlinenews.com)
(19-Sep -2022)

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ത്രിതല പഞ്ചാത്തുകൾ ശക്തമായ ഇടപെടലുകൾ നടത്തണം - ജില്ലാ ജനകീയ നീതിവേദി
മേൽപറമ്പ: സമീപകാലത്ത് കേളത്തിൽ ആകമാനം വർദ്ധിച്ച് വരുന്ന പേപ്പട്ടി വിഷബാധയേറ്റ് വിദ്യാർത്ഥികളടക്കം മരിക്കാനിടയായ സംഭവങ്ങളുടെ വെളിച്ചത്തിൽ കേരള സർക്കാർ ത്രിതല പഞ്ചായത്തുകൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി കൊണ്ട് തെരുവ് നായകളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ നടപടികൾ കൈ കൊള്ളണമെന്നും, നായകളുടെ ആക്രമണത്തിന് വിധേയമായവർക്ക് ആവശ്യമായ സൗജന്യ ചികിത്സയും നഷ്ടപരിഹാര സംഖ്യയും നൽകാൻ സർക്കാർ പദ്ധതികൾ ആവികരിക്കണമെന്നും ജില്ലാ ജനകീയ നീതിവേദി താത്വികാചാര്യ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
സൈഫുദീൻ കെ. മാക്കോട് അദ്ധ്യക്ത വഹിച്ചു. ഹമീദ് ചാത്തങ്കെ സ്വാഗതമാശംസിച്ചു. ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ കൈതോട്, ഇസ്മായിൽ ചെമനാട്, അബ്ദു ഹിമാൻ തെരുവത്ത്, മഹമൂദ് കെ.പി. ചെങ്കള ,ബഷീർ കുന്നരിയത്ത്, താജുദ്ദീൻ പടിഞ്ഞാർ, അബ്ബാസ് കൈനോത്ത്, സിബി ഹനീഫ്, കാദർ കരിപ്പൊടി, തബ്ശീർ എം എ എന്നിവർ സംസാരിച്ചു റിയാസ് സി എച്ച് ബേവിഞ്ച നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post