കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനം: 20 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

(www.kl14onlinenews.com)
(13-Sep -2022)

കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനം: 20 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി
പരിയാരം: കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിനായി 20.01 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്.

ആസ്പത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ ഉപകരണങ്ങൾക്കുമായി 9.90 കോടി രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും ആസ്പത്രി അനുബന്ധ സാമഗ്രികൾക്കായി 4.11 കോടി രൂപയുമാണ് അനുവദിച്ചത്.

മെഡിക്കൽ കോളേജിൽ നിലവിലുണ്ടായിരുന്ന ഡോക്ടർമാരേയും നഴ്‌സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗം പുതുതായി തുടങ്ങിയിട്ടുണ്ട്. ലെവൽ ടു ട്രോമ കെയർ നിർമാണത്തിനുള്ള നടപടികൾ പൂർത്തിയായി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണനയിലാണ്.

ഹോസ്റ്റൽ നിർമാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചത്. മെഡിക്കൽ കോളേജിലെ നവീകരണ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

ഇവ സജ്ജമാക്കും

അനേസ്തേഷ്യ വിഭാഗത്തിൽ 10  അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ഏഴ് മൾട്ടി പാരമീറ്റർ മോണിറ്റർ, പോർട്ടബിൾ അൾട്രാ സൗണ്ട് മെഷീൻ, വീഡിയോ ഇൻട്യുബേറ്റിങ് ബ്രോങ്കോസ്കോപ്പ്, ഏഴ് ഇലക്‌ട്രിക്കൽ ഓപ്പറേഷൻ ടേബിൾ, കാർഡിയോളജി വിഭാഗത്തിൽ പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, കാർഡിയാക് ഒ.സി.ടി. വിത്ത് എഫ്.എഫ്.ആർ.‍, ബയോകെമിസ്ട്രി വിഭാഗത്തിൽ ആട്ടോമേറ്റഡ് എലിസ പ്രോസസർ, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ സ്പെക്‌ട്രോ ഫോട്ടോമീറ്റർ, ഡിജിറ്റൽ ഡിഫറൻഷ്യൽ സ്കാനിങ് കൊളോറിമെട്രി, സി.എസ്.എസ്.ഡി. വിഭാഗത്തിൽ വാഷർ ഡിസിൻഫെക്ടർ, ഡബിൾ ഡോർ സ്റ്റീം സ്റ്റെറിലൈസർ, സി.വി.ടി.എസിൽ കാർഡിയോ വാസ്കുലാർ അൾട്രാസൗണ്ട് മെഷീൻ, ഹൈ എൻഡ് അനസ്തീഷ്യ വർക്ക് സ്റ്റേഷൻ, ഡെർമറ്റോളജി വിഭാഗത്തിൽ പൾസ് ഡൈ ലേസർ, എമർജൻസി മെഡിസിനിൽ എം.ആർ.െഎ. കോംപാറ്റബിൾ വെന്റിലേറ്റർ, സെൻട്രൽ ലാബിൽ ഫുള്ളി ആട്ടോമേറ്റഡ് യൂറിൻ അനലൈസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഹംഫ്രി ഫീൽഡ് അനലൈസർ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഹൈ എൻഡ് സർജിക്കൽ ഓപ്പറേറ്റിങ് മൈക്രോസ്കോപ്പ്

Post a Comment

أحدث أقدم