റോക്കറ്റുകളോട് ആറാം വയസില്‍ തുടങ്ങിയ പ്രണയം; ഇനി ആതിര ബഹിരാകാശത്തേക്ക് പറക്കും

(www.kl14onlinenews.com)
(13-Sep -2022)

റോക്കറ്റുകളോട് ആറാം വയസില്‍ തുടങ്ങിയ പ്രണയം; ഇനി ആതിര ബഹിരാകാശത്തേക്ക് പറക്കും
ആറാം വയസിലാണ് റോക്കറ്റിനോടും ജെറ്റിനോടുമൊക്കെ ആതിര പ്രീതറാണിക്ക് പ്രിയം തോന്നിത്തുടങ്ങിയത്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് ആതിര.

കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങുകയാണ് മലയാളി കൂടിയായ ആതിര. കാനഡയിലെ ബഹിരാകാശ സംരംഭക കൂടിയായ ബഹിരാകാശ ശാസ്ത്ര പഠനം തുടരുന്നതിനായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോനോട്ടിക്കൽ സയൻസസ് (ഐഐഎഎസ്) തിരഞ്ഞെടുത്തു.

തിരുവനന്തപുരത്തായിരുന്ന ആതിര വളര്‍ന്നതും പഠിച്ചതുമെല്ലാം. ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ ആതിര അറിഞ്ഞത് നഗരത്തിലെ അമച്വർ ജ്യോതിശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ആസ്ട്രോയിലൂടെയാണ്. ആസ്ട്രോയിൽ വച്ചായിരുന്നു തന്റെ ഭാവി ഭർത്താവ് ഗോകുലിനെയും ആതിര കണ്ടുമുട്ടിയത്.

എയറോണമി റിസർച്ച് പ്രോഗ്രാമായ പ്രൊജക്ട് പോസ്സം എന്ന പദ്ധതിക്ക് കീഴിലാണ് ആതിരയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ബഹിരാകാശയാത്രികർ ആകാൻ പോസ്സം ആളുകളെ പരിശീലിപ്പിക്കുന്നു, അതുവഴി നിങ്ങൾ ബഹിരാകാശത്തേക്ക് പോകുമ്പോൾ വെറുമൊരു യാത്രികനാകാതെ നിൽക്കാതെ വിലപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും കഴിയും

യുഎസിലെ ഫ്ലോറിഡ ടെക്കിലെ പ്രോഗ്രാമിൽ ചേരുന്നതിന് മുന്‍പ്, ഒരു യുദ്ധവിമാന പൈലറ്റെന്ന നിലയിൽ ആതിര തന്റെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്ച ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, ആദ്യമായി ഒരു യുദ്ധവിമാനം പറത്തിയതിന്റെ അനുഭവം ആതിര പങ്കുവച്ചിരുന്നു.

“എന്റെ സഹപാഠികൾക്കെല്ലാം കൂടുതൽ രസകരമായ കാര്യങ്ങൾ കണ്ടെത്താനുണ്ടായിരുന്നപ്പോള്‍ എനിക്ക ഫൈറ്റർ ജെറ്റുകളോടും റോക്കറ്റുകളോടുമായിരുന്നു ഭ്രമം. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ച് നടക്കേണ്ട സമയത്ത് ഞാന്‍ ലൈബ്രറിയില്‍ കൂടുതല്‍ സമയം ചിലവഴിച്ചു. യുദ്ധവിമാനങ്ങളും റോക്കറ്റുകളും എന്നെ സന്തോഷിപ്പിച്ചു. അതിനാൽ, ഞാൻ ഒരു യുദ്ധവിമാന പൈലറ്റാകാനും ബഹിരാകാശ യാത്രകള്‍ നടത്താനും ആഗ്രഹിച്ചു (സ്‌പോയിലർ അലേർട്ട്: ഞാൻ ഇപ്പോൾ രണ്ടും ചെയ്യുന്നു),” ആതിര പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യൻ വ്യോമസേന ഇതുവരെ യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ആതിര കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചത്. സ്‌കോളർഷിപ്പിൽ ബിരുദ പഠനത്തിനായി കാനഡയിലെത്തിയ ആതിര തന്റെ പാഷനുവേണ്ടി പണം കണ്ടെത്താനും ആരംഭിച്ചു.
ഒരു ക്യൂര്‍ ഇമിഗ്രന്റ് ആയതുകൊണ്ട് ഏറെ കടമ്പകള്‍ കടന്നാണ് ആതിര ഫൈറ്റര്‍ ജെറ്റ് പറത്താനുള്ള അനുമതി നേടിയത്.

Post a Comment

أحدث أقدم