ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി: പരിക്കേറ്റ ജസ്പ്രീത് ബുംറ ട്വന്റി20 ലോകകപ്പ് കളിക്കില്ല

(www.kl14onlinenews.com)
(29-Sep -2022)

ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി: പരിക്കേറ്റ ജസ്പ്രീത് ബുംറ ട്വന്റി20 ലോകകപ്പ് കളിക്കില്ല
മുംബൈ :
ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പില്‍ കളിക്കില്ല. പുറംവേദനയെ തുടര്‍ന്ന് ബുംറയ്ക്ക് ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ആദ്യ ടി20യില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. മെഡിക്കല്‍ ടീം നടത്തിയ പരിശോധനയില്‍ ഫ്രാക്ചര്‍ കണ്ടെത്തുകയും തുടര്‍ന്ന് ആറ് മാസത്തേയ്ക്ക് വിശ്രമം നിര്‍ദ്ദേശിക്കുകയുമായിരുന്നു. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷാമിയോ ദീപക് ചഹറോ പകരക്കാരനായി ടീമിലെത്തും.  

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20യ്ക്ക് മുന്നോടിയായി നടത്തിയ പരിശീലന സെഷനിടെ പുറംവേദന അനുഭവപ്പെട്ടതായി ബുംറ അറിയിച്ചെന്നും തുടര്‍ന്ന് മെഡിക്കല്‍ ടീം പരിശോധന നടത്തിയെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ബുംറ കളിച്ചിരുന്നു. ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുക.

Post a Comment

Previous Post Next Post