(www.kl14onlinenews.com)
(26-Sep -2022)
സൂര്യകുമാര്‍-കോലി വെടിക്കെട്ട്;
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. കോഹ്ലിയും സൂര്യകുമാര്‍ യാദവും നിറഞ്ഞാടിയ മത്സരത്തില്‍ അവസാന ഓവറിലാണ് ഇന്ത്യ വിജയം കുറിച്ചത്. 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ഉയര്‍ത്തിയ വിജയ ലക്ഷ്യം ഇന്ത്യ മറികടന്നു. 36 പന്തില്‍ അഞ്ച് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. 48 പന്തില്‍ 3 ഫോര്‍ 4 സിക്‌സ് എന്നിവ ഉള്‍പ്പെടെ 63 റണ്‍സാണ് കോഹ്ലി നേടിയത്.
നേരത്തെ ഇന്നിംഗ്‌സ് തുടക്കത്തിലെ 4 പന്തില്‍ നിന്ന് 1 റണ്‍സ് നേടി കെ.എല്‍ രാഹുല്‍ പുറത്തായപ്പോള്‍ മറുവശത്ത് രോഹിത് ശര്‍മ്മ 14 പന്തില്‍ നിന്ന് 17 റണ്‍സ് നേടി സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റി. പിന്നീട് കോഹ്ലി – സൂര്യകുമാര്‍ സഖ്യം ആക്രമണ ബാറ്റിംഗ് പുറത്തെടുത്തതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. 16 പന്തില്‍ 25 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 186 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ചയിലെത്തിയ ഓസീസിനെ ടിം ഡേവിഡിന്റെ മികച്ച ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസിസ് 186 റണ്‍സെടുത്തത്. ഗ്രീന്‍ 21 പന്തില്‍ 52 റണ്‍സും ടിം ഡേവിഡ് 27 പന്തില്‍ 54 റണ്‍സുമെടത്തു. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ നല്‍കിയത്. നാലാം ഓവറില്‍ ഏഴുറണ്‍സെടുത്ത ഫിഞ്ചാണ് ആദ്യം പുറയത്തായത്. അക്ഷര്‍ പട്ടേല്‍ ആണ് പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഗ്രീന്‍ ടീം സ്‌കോര്‍ 50 കടത്തി. പിന്നാലെ ഗ്രീന്‍ അര്‍ധസെഞ്ചുറി നേടി. വെറും 19 പന്തുകളില്‍ നിന്നാണ് ഗ്രീന്‍ അര്‍ധശതകം കുറിച്ചത്. എന്നാല്‍ ഗ്രീനിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രു നല്‍കി. 21 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സും ഉള്‍പ്പെടെ 52 റണ്‍സാണ് ഗ്രീന്‍ നേടിയത്. അനാവശ്യ റണ്ണിന് ശ്രമിച്ച മാക്സ്വെല്ലിനെ അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കി. 11 പന്തുകളില്‍ നിന്ന് വെറും ആറുറണ്‍സ് താരം നേടിയത്. പിന്നാലെ സ്റ്റീവ് സ്മിത്തിനെയും മടക്കി ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 10 പന്തുകളില്‍ ഒന്‍പത് റണ്‍സ് മാത്രം നേടിയ സ്മിത്തിനെ യൂസ്വേന്ദ്ര ചാഹല്‍ പുറത്താക്കി.
പിന്നീട് ക്രീസിലൊന്നിച്ച ടിം ഡേവിഡും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് 12 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. 24 റണ്‍സെടുത്ത ഇംഗ്ലിസിനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡും പറുത്തായി. ഇതോടെ ഓസീസ് 117 ന് ആറ് എന്ന നിലയിലായി. ക്രീദിലെത്തിയ ഡാനിയല്‍ സാംസാണുമായി ചേര്‍ന്ന് ടിം ഡേവിഡ് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ടിം ഡേവിഡ് അര്‍ധശതകം കുറിച്ചു. 27 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സും നേടി 54 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
Post a Comment