ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി-20 ഇന്ന്; ആര് ജയിച്ചാലും പരമ്പര

(www.kl14onlinenews.com)
(25-Sep -2022)

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി-20 ഇന്ന്; ആര് ജയിച്ചാലും പരമ്പര
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ചതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടി ആയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലൂടെ ജസ്പ്രീത് ബുംറ തിരികെ എത്തിയത് ഇന്ത്യക്ക് ഊർജമാണ്. എന്നാൽ, തുടരെ പരാജയപ്പെടുന്ന ഹർഷൽ പട്ടേലും യുസ്വേന്ദ്ര ചഹാലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പക്ഷേ, ലോകകപ്പ് ലക്ഷ്യമിട്ട് ടീമൊരുക്കുന്നതിനാൽ ഇരുവരെയും മാറ്റിപ്പരീക്ഷിക്കാൻ സാധ്യതയില്ല. എന്നാൽ, 8 ഓവറാക്കി ചുരുക്കിയ കഴിഞ്ഞ മത്സരത്തിൽ ഭുവനേശ്വർ കുമാറിനു പകരം അധിക ബാറ്ററായി ഋഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. ഇന്ന് 20 ഓവർ കളി നടന്നാൽ ഭുവിയെത്തന്നെ വീണ്ടും പരിഗണിക്കും. ഓസ്ട്രേലിയയിൽ മാറ്റങ്ങളുണ്ടാവില്ല.

ഇന്ന് ഇവിടെ മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ട്. എന്നാൽ, അത് ഭീഷണിയല്ല. എങ്കിലും ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത.

വെള്ളിയാഴ്ചത്തെ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുമെങ്കിലും ചില പോരായ്മകൾ തുടരുന്നു. പ്രധാനപ്രശ്നം ബൗളിങ്ങിൽത്തന്നെ. പരിക്കുമാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറ യഥാർഥ മികവിലേക്ക് തിരിച്ചെത്തിയില്ല. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഹർഷൽ പട്ടേൽ, കഴിഞ്ഞ ആറ് ഓവറിൽ വഴങ്ങിയത് 81 റൺസ്. പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചാഹൽ 4.2 ഓവറിൽ 54 റൺസ് വഴങ്ങി. ബാറ്റിങ്ങിൽ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് സ്വതസിദ്ധമായ താളം കണ്ടെത്താനായിട്ടില്ല

Post a Comment

Previous Post Next Post