പിഡിപി ആസ്ഥാന മന്ദിരം അബ്ദുള്‍ നാസര്‍ മഅദനി ഒക്ടോബര്‍ 2ന് ഉദ്ഘാടനം ചെയ്യും

(www.kl14onlinenews.com)
(25-Sep -2022)

പിഡിപി ആസ്ഥാന മന്ദിരം
അബ്ദുള്‍ നാസര്‍ മഅദനി ഒക്ടോബര്‍ 2ന് ഉദ്ഘാടനം ചെയ്യും
കാസർകോട് : പിഡിപി ജില്ലാ ആസ്ഥാന മന്ദിരം പീപ്പിള്‍സ് സെന്‍റര്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഓണ്‍ലൈന്‍ വഴി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ഉച്ചയക്ക് 3 മണിക്ക് പുതിയ ബസ്സ്റ്റാന്‍റ് പരിസരത്തുള്ള സിറ്റി മാളില്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തില്‍ പഴയ കാല പ്രവര്‍ത്തകരെയും നേതാക്കളെയും ആദരിക്കുകയും വിദ്യാഭ്യാസ അവര്‍ഡുകള്‍ വിതരണം ചെയ്യും.
മണ്‍മറഞ്ഞുപോയ മുന്‍ സംസ്ഥാന ജില്ലാ നേതാക്കളുടെ അനുസ്മരണവും നടക്കും. യോഗത്തില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യ അതിഥി ആയിരിക്കും പുതിയ ബസ്സ്റ്റാന്‍റിന് സമീപമുള്ള സിറ്റി മാളില്‍ ആണ് പീപ്പിള്‍സ് സെന്‍റര്‍ പ്രവര്‍ത്തിക്കുക. സെന്‍റര്‍ ജിവകരുണ്യ പ്രവര്‍ത്തനത്തിനും, ജനസേവന പ്രവര്‍ത്തനത്തിനും വേണ്ടി ഉപയോഗിക്കുന്ന രിതിയി ലാണ് സെൻ്റ്ർ ക്രമീകരിച്ചിരിക്കുന്നത്. പെതുജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും ഫണ്ട് ശേഖരിച്ചണ് സെൻ്റർ വാങ്ങിയത് എല്ലാതരത്തിലും സഹായിച്ച, സഹകരിച്ച മുഴുവന്‍ ജനങ്ങള്‍ക്കും പിഡിപി ജില്ല പ്രസിഡണ്ട് എസ് എം ബഷീര്‍ അഹ്മദും, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കരയും നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post