വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്

(www.kl14onlinenews.com)
(02-Sep -2022)

വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്
കാസർകോട് :
ഓണം വിപണിയിലെ കുതിച്ചുയരുന്ന പഴം, പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാളുമായി ഹോര്‍ട്ടി സ്റ്റോര്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഹോര്‍ട്ടി സ്റ്റോര്‍റിന്റെ പ്രയാണം ആരംഭിച്ചു. വിഷരഹിത പച്ചക്കറി പരമാവധി കുറഞ്ഞ വിലക്കെത്തിക്കുക, പൊതു വിപണി നിയന്ത്രിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഹോര്‍ട്ടി കോര്‍പ്പാണ് മൊബൈല്‍ പച്ചക്കറി വില്‍പ്പന സംവിധാനമൊരുക്കുന്നത്.
സെപ്റ്റംബര്‍ ഏഴ് വരെ ഹോര്‍ട്ടി സ്റ്റോര്‍ വിവിധ സ്ഥലങ്ങളിലെത്തും. നാടന്‍ വെള്ളരി, തക്കാളി, ഉള്ളി, മുരിങ്ങ, നാടന്‍ തേനുകള്‍, അച്ചാറുകള്‍ കൂടാതെ കുറ്റിയാട്ടൂര്‍ മാങ്ങയുടെ സ്‌ക്വാഷ് തുടങ്ങിയവയും ഹോര്‍ട്ടി സ്റ്റോറിലുണ്ട്. വിവിധ പഞ്ചായത്തുകളിലായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 57 ഓണ ചന്തകളും ജില്ലയിലുണ്ട്. ഹോര്‍ട്ടി സ്റ്റോര്‍ പഴം, പച്ചക്കറി വണ്ടിയുടെ ആദ്യവില്പന ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) കെ.എന്‍.ജ്യോതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദിഖ്, ബി.എച്ച്.ഫാത്തിമത്ത് ഷംന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാഘവേന്ദ്ര, വി.അനിത, മിനി പി.ജോണ്‍, കെ.അനന്ത, എന്‍.മീര എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post