(www.kl14onlinenews.com)
(02-Sep -2022)
സന്ദേശം ഗ്രന്ഥാലയം ജി.യു.പി.എസ് അടുക്കത്തു ബയലിന്
ചൗക്കി : കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ സ്കൂളുകൾക്കു നൽകുന്ന എഴുത്തുപെട്ടി ചൗക്കി സന്ദേശം ലൈബ്രറിയുടെ നേതൃത്ത്വത്തിൽ ജി.യു.പി.സ്കൂർ അടുക്കത്തു ബയലിനു നൽകി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽതാലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോധരൻ സ്കൂൾ പി.ടി.എ.പ്രസിഡണ്ട് കെ.ആർ. ഹരീഷിന് എഴുത്തുപെട്ടി നൽകി. കുട്ടികൾ അവർ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വായനാ കുറിപ്പ് തയ്യാറാക്കി ഈ പെട്ടിയിൽ നിക്ഷേപിക്കണം. മാസത്തിലൊരു തവണ സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ ഈ കുറിപ്പുകൾ പരിശോധിക്കുകയും ഒന്നാം സ്ഥാനത്തെത്തുന്നതിന് ക്യാഷ് പ്രൈസ് നൽകുകയും ചെയ്യും. കൂടാതെ പങ്കെടു ക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും . സന്ദേശം ലൈബ്രറി സെകട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം, ബസ്സ് ബസ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് യശോദ ടീച്ചർ സ്വാഗതവും ടി. ആശ ടീച്ചർ നന്ദിയും പറഞ്ഞു
Post a Comment