യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനം പൂർത്തിയാക്കാനാവില്ലെന്ന് കേന്ദ്രം


(www.kl14onlinenews.com)
(05-Sep -2022)

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനം പൂർത്തിയാക്കാനാവില്ലെന്ന് കേന്ദ്രം
ഡൽഹി: യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ ചേർന്ന് കോഴ്‌സ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് കേന്ദ്രം. നിലവിലെ ചട്ടങ്ങൾ അതിന് അനുവദിക്കുന്നില്ല. ഹൗസ് സർജൻസി പൂർത്തിയാക്കാൻ കഴിയാത്ത ചൈനയിലും യുക്രൈനിലും പഠിക്കുന്ന അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ഇളവു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ് എഴുതാൻ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പാസാകുന്ന വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ ഇൻറേൺഷിപ്പ് പൂർത്തിയാക്കിയാൽ ബിരുദാനന്തര രജിസ്‌ട്രേഷന് അനുമതി ലഭിക്കും. കെ.മുരളീധരൻ എംപിയുടെ കത്തിനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ മറുപടി.

Post a Comment

Previous Post Next Post