പൗരത്വ നിയമത്തിനെതിരായ ഹർജികൾ; തിങ്കളാഴ്ച സുപ്രീംകോടതിയിൽ

(www.kl14onlinenews.com)
(08-Sep -2022)

പൗരത്വ നിയമത്തിനെതിരായ ഹർജികൾ; തിങ്കളാഴ്ച സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മുസ്ലിം ലീഗിന്‍റെ അടക്കം 200ലധികം ഹരജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദമാണ് കോടതി തിങ്കളാഴ്ച കേൾക്കുക.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​രും സു​പ്രീം​കോ​ട​തി​യി​ൽ ഹരജി നൽകിയിരുന്നു. തു​ല്യ​ത, സ്വാ​ത​ന്ത്ര്യം, മ​തേ​ത​ര​ത്വം എ​ന്നി​വ ഉ​റ​പ്പു ന​ൽ​കു​ന്ന 14, 21, 25 എ​ന്നീ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ കേരള സ​ർ​ക്കാ​ർ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

14-ാം ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ പ്ര​കാ​രം സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ൾ​ക്ക്​ അ​തീ​ത​മാ​യി നി​യ​മ​ത്തി​നു മു​ന്നി​ൽ പൗ​ര​ന്മാ​ർ തു​ല്യ​രാ​ണ്. വ്യ​ക്തി ​സ്വാ​ത​ന്ത്ര്യ​വും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും 21-ാം ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ ഉ​റ​പ്പു ന​ൽ​കു​ന്നു. ഏ​തൊ​രു മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നും പി​ന്തു​ട​രാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം വ​കു​പ്പ്​ വ്യ​വ​സ്​​ഥ ​​ചെ​യ്യു​ന്നു. ഈ ​വ്യ​വ​സ്​​ഥ​ക​ൾ​ക്കും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​നും എ​തി​രാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​യി​ൽ പറയുന്നു.

Post a Comment

Previous Post Next Post