'ക്ലീൻ കാസർകോട്' മൂന്നര ലക്ഷംരൂപ വിലവരുന്ന പാൻമസാല ഉത്പന്നങ്ങൾ പിടികൂടി,രണ്ടുപേര്‍ അറസ്റ്റിൽ

(www.kl14onlinenews.com)
(11-Sep -2022)

'ക്ലീൻ കാസർകോട്'
മൂന്നര ലക്ഷംരൂപ വിലവരുന്ന പാൻമസാല ഉത്പന്നങ്ങൾ പിടികൂടി,
രണ്ടുപേര്‍ അറസ്റ്റിൽ
കാസർകോട്:
ചാക്ക് കണക്കിന് പാന്‍ മസാല പിടികൂടി വിദ്യാനഗർ പോലീസ്,രണ്ടു പേര്‍ അറസ്റ്റില്‍.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന IPS ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി കാസർകോട് DySP വി വി മനോജ്‌ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 10.09.2022 തിയ്യതി ചെട്ടുംകുഴി വാടക വീട്ടിൽ വെച്ച് വിദ്യാനഗർ ഇൻസ്‌പെക്ടർ അനൂബ് കുമാർ ഇ SI പ്രശാന്ത്‌ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും വില്പനക്കായി കേരളത്തിലേക്ക് കൊണ്ട് വന്നു സുക്ഷിച്ച മൂന്നര ലക്ഷം രൂപ വിലവരുന്ന ചാക്കു കണക്കിന് പാൻമസാല ഉത്പന്നങ്ങൾ പിടികൂടി. കമറുദീൻ. പി.എച്ച്, s/o അബ്‌ദുൾ ഹമീദ് 36/22, പള്ളം ഹൌസ്, ചെട്ടും കുഴി, റിഷാദ്. എം സി  s/o അബ്‌ദുൾ റഹിമൻ, 26/22, റിഷാദ് മന്‍സില്‍  ചെട്ടും കുഴി എന്നിവരെ അറസ്റ്റ് ചെയ്തു.എസ് ഐ  ബാലചന്ദ്രൻ. എ, സി പി ഒ  ശരത് ചന്ദ്രൻ,  രജീഷ്  കാട്ടാമ്പള്ളി, നിജിൻ,കൃഷ്ണനുണ്ണി,ജനമൈത്രി ബീറ്റ് ഓഫിസർ വേണുഗോപാൽ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post