അബൂദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ശിഫാഹു റഹ് മ: മൂന്ന് രോഗികൾക്ക് തുക കൈമാറി

(www.kl14onlinenews.com)
(30-Sep -2022)

അബൂദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ശിഫാഹു റഹ് മ: മൂന്ന് രോഗികൾക്ക് തുക കൈമാറി
കുമ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ രണ്ട് പഞ്ചായത്തുകളിൽ പെട്ട മൂന്ന് രോഗികൾക്കുള്ള ചികിത്സാ ധനസഹായ ധനം വിതരണം ചെയ്തു.
കുമ്പള പഞ്ചായത്തിലെ കക്കളംകുന്ന്, കുമ്പോൽ എന്നിവിടങ്ങളിലെ ക്യാൻസർ ബാധിതരായ രണ്ട് വീട്ടമ്മമാർക്കും പുത്തിഗെ പഞ്ചായത്തിലെ മുഡ്യത്തടുക്കയിലെ ക്യാൻസർ രോഗിയായ ഒരാൾക്കുമാണ് സഹായം നൽകിയത്.
കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മണ്ഡലം മുസ്‌ലിം ലീഗ് ട്രഷററുമായ അഷ്റഫ് കാർല തുക പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികൾക്ക് കൈമാറി കെവി യൂസഫ് അദ്ധ്യക്ഷത വഹിച്ചു.സെഡ്
എ. മൊഗ്രാൽ സ്വാഗതവും ഹുസ്സൈൻ ഖാദർ ആരിക്കാടി നന്ദിയും പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി വി. പി അബ്ദുൽ ഖാദർ ഹാജി ഉൽഘാടനം ചെയ്തു.എരിയാൽ മുഹമദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി എ. കെ. ആരിഫ്, അസീസ് കളത്തൂർ,അബ്ദുല്ല കണ്ടത്തിൽ, യൂസഫ് ഉളുവാർ, അബ്ദുൽ റഹ്മാൻ മുക്കാരികണ്ടം, ബി എൻ മുഹമ്മദലി, കെ. എം അബ്ബാസ്, റാഡോ അബ്ദുൽ റഹ്മാൻ, ആമീൻ കുമ്പള, ഹമീദ് കടവത്ത്, അബ്ദുൽ റഹ്മാൻ ബത്തേരി എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post