തെക്കേപ്പുറം കൂട്ടായ്മ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

(www.kl14onlinenews.com)
(11-Sep -2022)

തെക്കേപ്പുറം കൂട്ടായ്മ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
അജാനൂർ : തെക്കേപ്പുറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തെക്കേപ്പുറത്ത് രഹരി വിരുദ്ധ ക്യാമ്പ്യയിനിൽ പ്രകാശം പരത്തുന്ന കൗമാരങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മോട്ടിവേറ്റും പെരിന്തൽമണ്ണ സബ് ഇൻസ്പെട്ടറുമായ ശ്രീ: ഫിലിപ്പ് മാമ്പാടു് ജനങ്ങളുമായി സംവദിച്ചു. ലഹരി വസ്തുക്കളുടെ പ്രത്യേകിച്ച് കില്ലർ ലഹരി ഉപയോഗിക്കുന്നവരുടെ നേർ കാഴ്ചകളും അത് തടയാൻ പൊതു സമൂഹവും ഇത്തരം കൂട്ടായ്മകളും ചെയ്യേണ്ട അനിവാര്യതയും തൻ്റെ സർവ്വീസ് ജീവിത അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചത് സദസ്സിന് പുതിയ അറിവു് പകർന്നു നല്കി. കൂട്ടായ്മ ചെയർമാൻ ജ: പി.എം ഹസൈനാർ അദ്ധ്യക്ഷത വഹിച്ച യോഗം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, തെക്കേപ്പുറം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും മൻസൂർ ഹോസ്പിറ്റൽ ചെയർമാനുമായ പാലക്കി കുഞ്ഞാമദ് ഹാജി ഉൽഘാടനം ചെയ്തു - വാർഡ് മെമ്പർ ഷീബ ഉമ്മർ, ജ: ബെസ്റ്റോ കുഞ്ഞാമദ് ഹാജി, എ.ഹമീദ് ഹാജി, എം.ഇബ്രാഹിം, എം.ഹമീദ് ഹാജി, സി.അബ്ദുൾ ഹമീദ്, ഷുക്കൂർ പള്ളിക്കാടത്ത് എന്നിവർ ആശംസാ പ്രസംഗo നടത്തി.മഹേഷ് ചിത്രവർണ്ണയുടെ ലഹരി വിരുദ്ധ ചിത്ര വരയും പരിപാടിയോനുബന്ധിച്ച നടത്തപ്പെട്ടു. കൂട്ടായ്മയുടെ ഉപഹാരം വാർഡ് മെമ്പർ ഷീബ ഉമ്മർ ശ്രീ. ഫിലിപ്പ് മമ്പാടിനും, തെക്കേപ്പുറം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എം.ഇബ്രാഹിം ശ്രീ .മഹേഷ് ചിത്രവർണ്ണക്കും നല്കി. ക്വിസ് മത്സരത്തിൽ ഉത്തരം നല്ലിയവർക്ക് സമ്മാന വിതരണം ശ്രീ .ഫിലിപ്പ് മമ്പാട് നിർവഹിച്ചു.കൂട്ടായ്മ ജനറൽ കൺവീനർ സി.എച്ച് ഹസൈനാർ സ്വാഗതവും അഡ്മിൻ ഡെസ്ക് അംഗം സൈനുദ്ദീൻ പള്ളിക്കാടത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post