മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്; ഫിന്‍ലന്‍ഡും നോര്‍വെയും സന്ദര്‍ശിക്കും

(www.kl14onlinenews.com)
(13-Sep -2022)

മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്; ഫിന്‍ലന്‍ഡും നോര്‍വെയും സന്ദര്‍ശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനം.

ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. വിദേശയാത്രകള്‍ അത്യാവശ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ലോകത്തെ മികച്ച മാതൃകകള്‍ കണ്ട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post