'പയസ്വിനി'തളിരിടുന്നു, കുട്ടികളുടെ കവിതകളും കലപിലകളും കേട്ട് മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരി യുടെ ഓർമ മരം

(www.kl14onlinenews.com)
(12-Sep -2022)

'പയസ്വിനി'തളിരിടുന്നു,
കുട്ടികളുടെ കവിതകളും കലപിലകളും കേട്ട്
മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരി യുടെ ഓർമ മരം
അടുക്കത്തബയൽ:കാസർകോട് പുതിയ ബസ്റ്റാന്റിനടുത്തു നട്ട മാവിന് പുതുജീവൻ.ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പിഴുതെടുത്ത് അടുക്കത്ത്ബയൽ ഗവ:യു.പി.സ്കൂളിൽ നട്ട പയസ്വിനി തളിരിടുന്നു. വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളും സമരക്കാരുടെ മുദ്രാവാക്യങ്ങളും കേട്ടു വളർന്ന മാവ് ഇന്ന് കുട്ടികളുടെ കവിതകളും കളിചിരികളും കലപില ശബ്ദങ്ങളും ആസ്വദിച്ച് അലോസരങ്ങളില്ലാതെ വളരുന്നു. ഈ കാഴ്ച കാണാൻ ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരനുമായി സ്കൂളിലെത്തി. എസ്.എച്ച്. ഹമീദ്, എം.സലിം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ ഹെഡ്മിസ്ട്രസ്സ് യശോദ ടീച്ചറുമായി പയസ്വിനി തളിരിട്ടത്തിൽ സന്തോഷം പങ്കിട്ടു. ഏഴുമണിക്കൂർ നീണ്ട കഠിനപ്രയത്നത്തിലൂടെയായിരുന്നു പയസ്വിനിയെ പിഴുതെടുത്ത് ആവേശത്തോടെ സ്കൂളിലെത്തിച്ചത്. മരണത്തെ അതിജീവിച്ച പയസ്വിനി ഇനി തളിർക്കും, കുളിർക്കും,മധുരമുള്ള മാമ്പഴം നൽകും . സുഗതകുമാരി ടീച്ചറുടെ ഓർമ്മ നിലനിൽക്കുന്ന ഒരു മരമായി പയസ്വിനി സ്കൂൾ വളപ്പിൽ തലയെടുപ്പോടെ നിൽക്കട്ടെ.

Post a Comment

Previous Post Next Post