(www.kl14onlinenews.com)
(02-Sep -2022)
കൊച്ചി :
നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് നാവിക സേനയ്ക്ക് പുതിയ പതാക നിലവിൽ വന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക പ്രകാശനം ചെയ്തത്.
സെന്റ് ജോർജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവർണ്ണ പതാക പതിപ്പിച്ചതാണ് നാവിക സേനയുടെ പഴയ പതാക. ഛത്രപതി ശിവജിയുടെ മുദ്രയുള്ളതാണ് പുതിയ പതാക. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. നാവിക സേനയുടെ പതാക.ുടെ അവസാനത്തെ പരിഷ്‌കരണമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.
വെള്ളപതാകയിൽ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. 2014ലാണ് ഈ പതാക നിലവിൽ വന്നത്. ചുവന്ന വരകൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സൂചനയാണ്. അതിനാൽ അവ ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു
Post a Comment