സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ആദ്യ കപ്പ് കേരളത്തിന്, കാസർകോട് ജില്ലക്ക് അഭിമാനം

(www.kl14onlinenews.com)
(02-Sep -2022)

സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ആദ്യ കപ്പ് കേരളത്തിന്, കാസർകോട് ജില്ലക്ക് അഭിമാനം
കാസർകോട് : ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെറിബ്രൽ പാൾസി നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമ്മാരായ കേരള ടീം അംഗങ്ങളായ കാസറഗോഡ് ജില്ലക്കാരായ ഹമീദിനും, ശ്യാംമോഹനും വിന്നേഴ്സ് ചെർക്കള സ്വീകരണം നൽകി. ചെർക്കള ബാബ് ടവറിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ സി.വി. ജെയിംസ് അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദ്രിയ സ്വീകരണ പരിപാടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സഫിയ ഹാഷിം സംബന്ധിച്ചു. ഖാദർ ബദ്രിയ ഹമീദിനും സഫിയ ഹാഷിം ശ്യാംമോഹനും ഷാൾ അണിയിച്ച് നാടിന്റെ ആദരവ് കൈമാറി. ഷുക്കൂർ ചെർക്കള, ടി.എം. നിസാർ അറന്തോട്, കൈസി മുഹമ്മദ് കുഞ്ഞി, യാസിർ അക്കര ഫൗണ്ടേഷൻ, മോഹൻദാസ്, മൊയ്‌ദു, ശോഭന, ആമു ദുബൈ, ഗഫൂർ സി, അബ്ദുൽ ഖാദർ സിദ്ധ, സി.എ. അഹമ്മദ്‌ കബീർ ചെർക്കളം, അഷ്‌റഫ്‌ അംതു, നൗഫൽ മല്ലം, റിയാസ് സ്റ്റാർ ടൈൽസ്, ബേബി മുഹമ്മദ്‌, ഹംസ, മുസ്തഫ, ചെമ്മു, ഇഖ്ബാൽ ഐമ, സിദ്ദിഖ് കനിയടുക്കം, റഷീദ് കനിയടുക്കം,
അസീസ് മിൽമ, അത്താക്കു ബേർക്ക, ലത്തീഫ് കനിയടുക്കം, മൻസൂർ, ഹമീദ്, ശ്യാംമോഹൻ തുടങ്ങിയവർ സംസാരിച്ചു.
സലാം ചെർക്കള സ്വാഗതവും, നൗഷാദ് ചെർക്കള നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post