എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ

(www.kl14onlinenews.com)
(30-Sep -2022)

എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ
തിരുവനന്തപുരം :
എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രധാന തെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി.
ആക്രമണം നടത്താനായി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറാണ്
കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണ് സ്‌കൂട്ടര്‍. ഇന്നലെ രാത്രിയില്‍ ഡ്രൈവറുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് പറുയുന്നു. ജിതിന്റെ വീടിന് സമീപത്തുതാമസിക്കുന്ന സുഹൃത്തിന്റെതാണ് സ്‌കൂട്ടര്‍. ഇടയ്ക്ക് പല ആവശ്യത്തിനും ജിതിന്‍ സുഹൃത്തിന്റെ സ്‌കൂട്ടര്‍ എടുക്കാറുണെന്നും അന്ന് രാത്രിയും അതുപോലെ എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടര്‍ എടുക്കകുയായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അതേസമയം ജിതിന്‍ പറഞ്ഞതു പ്രകാരം യൂത്ത് കോണ്‍സ്ര് വനിതാ നേതാവാണ് സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ച് നല്‍കിയത്. അവിടെ വരെ കാറില്‍ പോയ ജിതില്‍ പീന്നിട് സ്‌കൂട്ടറില്‍ പോയി എകെജി സെന്ററിന് നേരെ പടക്കം എറിയുകയായിരുന്നു. അതിന് ശേഷം വീണ്ടും സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് തിരിച്ചെത്തിച്ച് കാറിലേക്ക് മാറുകയും ചെയ്തു. സ്‌കൂട്ടറിന്റെ ഉടമയെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Post a Comment

Previous Post Next Post