ഓണോത്സവത്തിന് പൂപ്പാടത്ത് നിന്നും പൂക്കൂടകൾ കൈമാറി ഒരു ഗ്രാമം

(www.kl14onlinenews.com)
(01-Sep -2022)

ഓണോത്സവത്തിന് പൂപ്പാടത്ത് നിന്നും പൂക്കൂടകൾ കൈമാറി ഒരു ഗ്രാമം
കയ്യൂർ : ഗവ.എൽ പി സ്കൂൾ ചെറിയാക്കരയിൽ കുഞ്ഞുങ്ങളുടെ ഓണോത്സവത്തിന് പൂപ്പാടത്തു നിന്നും പൂക്കൾ കൈമാറി ചീമേനി ജനമൈത്രി പോലീസ്.സെപ്തമ്പർ 2 ന് നടക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് നാടൊന്നിച്ച് സ്നേഹപ്പൂക്കളം തീർക്കാൻ ഒരുങ്ങുകയാണ് വിദ്യാലയം.
വിദ്യാലയത്തിലെ രക്ഷിതാവായ എം.വി.വിജിനയും പി. നിഷയും കൂട്ടുകാരും ചീമേനി കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ മല്ലികപ്പൂപ്പാടത്തെ പൂക്കൾ വിളവെടുപ്പ് നടത്തിയാണ് പൂക്കളം തീർക്കുന്നത് .കുട്ടികൾക്കും മുതിർന്നവർക്കുമായി രസകരമായ ഒട്ടേറെ മത്സരങ്ങളും തുടർന്ന് ഓണസ്സദ്യയും ഒരുക്കുന്നുണ്ട്.
ചീമേനി ജനമൈത്രി പോലീസിനെ കൂടാതെ ചീമേനിയിലെ വ്യവസായി സജിൻ.പി.വി യും ചീമേനി പഞ്ചായത്തിലെ ജീവനക്കാരൻ നിതിൻ രാജ്.കെയും വിദ്യാലയത്തിന് പൂക്കൂടകൾ കൈമാറി.ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത.കെ പൂവിളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷ പി.ടി സ്വാഗതവും വികസന സമിതി ചെയർമാൻ പി.ഗോപാലൻ നന്ദിയും പറഞ്ഞു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ്.കെ.വി, പ്രകാശൻ കെ.വി, നവീൻകുമാർ.കെ, ആതിര.കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post