വീട്ടിനുമുന്നിൽ നിന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു; മുഖത്തടക്കം പരിക്ക്

(www.kl14onlinenews.com)
(11-Sep -2022)

വീട്ടിനുമുന്നിൽ നിന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു; മുഖത്തടക്കം പരിക്ക്
അട്ടപ്പാടി ഷോളയൂരിൽ മൂന്ന് വയസ്സുകാരനെ തെരുവ് നായ കടിച്ചു. നായയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരനായ ആകാശിന്റെ മുഖത്ത് അടക്കം പരിക്കേറ്റു. തിരുവോണ ദിനത്തിലായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആകാശിനെ തെരുവ് നായ ആക്രമിച്ചത്. നിലവിൽ കുട്ടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്ത് തെരുവ്‌നായ ആക്രമണം കൂടിയിരിക്കുകയാണ്. അട്ടപ്പാടിയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

Post a Comment

Previous Post Next Post