(www.kl14onlinenews.com)
(24-Sep -2022)
ഹര്‍ത്താല്‍ ദിനത്തില്‍ ദേശീയ പാതയുടെ നിര്‍മ്മാണ സാമഗ്രികള്‍ കടത്താന്‍ ശമിച്ച രണ്ടു പേര്‍ പിടിയില്‍. ദേവികുളം പോലീസിന്റെ രാത്രി പട്രോളിങിലാണ് .ആനച്ചാല്‍ ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐക്കരയില്‍ ബെന്നി (42) എന്നിവര്‍ പിടിയിലായത്. രണ്ട് ലക്ഷം രൂപയോളം വരുന്ന നിര്‍മ്മാണ സാമഗ്രികളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സംഭവ സ്ഥലത്തു നിന്നും ഇവരുടെ സുഹൃത്തായ രാജന്‍ ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കായുള്ള അന്വേഷണം താടുരുന്നതായും പോലീസ് പറഞ്ഞു.
ഹര്‍ത്താല്‍ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് തിരക്കിലായതു മുതലെടുത്തായിരുന്നു കടത്ത്. നൈറ്റ് പട്രോളിങിനിടയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ദേവികുളം ബ്ലോക്ക് ഓഫീസിനു സമിപം കനത്ത ഭാരം മൂലം സാവധാനത്തില്‍ ചലിച്ച ഓട്ടോയുടെ വരവില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓട്ടോ നിര്‍ത്താതെ മുന്നോട്ട് പോകവെ പോലിസ് വാഹനം തടഞ്ഞു. നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ഒരാള്‍ കാട്ടില്‍ ഓടി മറഞ്ഞതോടെ പോലീസ് ഓട്ടോയില്‍ പരിശോധന നടത്തുകയായിരുന്നു.
ജെ.സി.ബി യുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരം കൂടിയ നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്. ദേശീയപാതയ്ക്ക് അരികില്‍ സൂക്ഷിച്ചിരുന്ന കണ്ടൈനര്‍ സ്റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചതെന്ന് ദേവികുളം പോലീസ് പറഞ്ഞു. എസ്.ഐ എം.എന്‍. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് കുമാര്‍,ജെയ്‌സണ്‍, രാജേഷ് പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
Post a Comment