'സ്വച്ഛതാ പഖ്വാഡ'പരിപാടിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് വളണ്ടിയർമാർ

(www.kl14onlinenews.com)
(28-Sep -2022)

'സ്വച്ഛതാ പഖ്വാഡ' പരിപാടിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ച് കാസർകോട് ഗവ.കോളേജ് എൻഎസ്എസ്
വളണ്ടിയർമാർ
കാസർകോട് :  
ഭാരത സർക്കാരിൻറെ 'സ്വച്ഛതാ പഖ്വാഡ' പരിപാടികളുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് 
കാസർകോട് റെയിൽവേ അധികാരികളുടെയും കാസർകോട് മുനിസിപ്പാലിറ്റിയുടെയും എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൊതു ഇടങ്ങൾ ശുചിയായിരിക്കേണ്ടതിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റേഷൻ മാസ്റ്റർ റൂബിൻ , പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശാലത സി കെ, ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി എന്നിവർ സംസാരീച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വിദ്യർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈശാഖ് എ, വൈഷ്ണവി വി, പ്രസാദ് ബി, മേഘ, കിരൺ കുമാർ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post