(www.kl14onlinenews.com)
(28-Sep -2022)
ചട്ടഞ്ചാൽ :കരിച്ചേരി പുഴയിലെ മുനമ്പം ഭാഗത്തെ ബിട്ടിക്കൽ തൂക്കുപാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ആറു പേരിൽ രണ്ടുപേരെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ രഞ്ജു(24), കൊല്ലം സ്വദേശിയായ വിജിത്ത്(23) എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന ഇരുവരും കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനൊപ്പമാണ് മുനമ്പത്തെത്തിയത്.
Post a Comment