(www.kl14onlinenews.com)
(02-Sep -2022)
കാസർകോട് :
ബോവിക്കാനം ലയൺസ് ക്ലബ്ബ് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം നവ്യാനുഭവമായി.
എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾ ആടിയും,പാടിയും കളിച്ചും കഥ പറഞ്ഞും ഓണാഘോഷത്തിൽ പങ്കുകൊണ്ടു.
പൂക്കളം,കലാ,കായിക മത്സരങ്ങൾ,ഓണസദ്യ എന്നിവ നടത്തി.
പരിപാടി ലയൺസ് പ്രസിഡൻ്റ് ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.
സെക്രട്ടറി വി.എം. കൃഷ്ണപ്രസാദ് ഓണ സന്ദേശം നൽകി.ലയൺസ് ഭാരവാഹികളായ
അബ്ദുൾറഹിമാൻ പി.എം,കുമാരൻ ബി.സി, സുരേഷ് കുമാർ,മധു കോടി,കൃഷ്ണൻ ചേടിക്കാൽ,ശരീഫ് പന്നടുക്കം,മോഹനൻ ,എ.ബി അബ്ദുല്ല ,ഷംസുദ്ദീൻ കുവൈറ്റ്, റഹിം മൊഗ്രാൽപുത്തൂർ,പ്രിൻസിപ്പാൾ സുമ പി,ആതിര വി.ശാലിനി കെ എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
Post a Comment