അയേൺ ഫാബ്രിക്കേഷന്റെ ഓണാഘോഷ കുടുംബ സംഗമം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(19-Sep -2022)
അയേൺ ഫാബ്രിക്കേഷന്റെ ഓണാഘോഷ കുടുംബ സംഗമം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു
നീലേശ്വരം: വെൽഡിംങ് മേഘലയിലെ ഉടമകളുടെ സംഘടനയായ കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ കുടുംബസംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. മരണപ്പെട്ട അസോസിയേഷൻ അംഗം അശോകയുടെ കുടുംബത്തിന് നൽകുന്ന സാമ്പത്തിക സഹായം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് കൈമാറി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരങ്ങൾ സിനിമാ താരം സി.പി ശുഭ വിതരണം ചെയ്തു. അസോസിയേഷൻ കുടുംബാംഗവും ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റുമായ എം ധന്യ, ഉദുമ ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ രാമചന്ദ്രൻ, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ വി.വി ശോഭ, എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ കെ.വി സുഗതൻ സ്വാഗതവും പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.വി സുനിൽ രാജ് നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാ- മത്സര പരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post