പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

(www.kl14onlinenews.com)
(10-Sep -2022)

പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ഇടുക്കി കട്ടപ്പനയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യ ഷീജയാണ് മരിച്ചത്. മദ്യപിച്ചെത്തി ജോബിഷ് ഷീജയെ മര്‍ദിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ നിരന്തരം യുവതിയുമായി വഴക്കിട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് ഷീജയുടെ കുടുംബം. ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഇത്തവണ ഓണത്തിനു മുമ്പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. ഇതിനിടെ ഏലപ്പാറയില്‍ വെച്ച് ജോബിഷ് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി വീട്ടിലെത്തിയെങ്കിലും അന്ന് വൈകിട്ട് തന്നെ മടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.40ന് ജോബിഷ് ഷീജയുടെ സഹോദരനെ വിളിച്ച് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. വളകോട്ടിലെ വീട്ടില്‍ എത്തിയ സഹോദരന്‍ അരുണിനോട് ഷീജയെ ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെത്തുമ്പോഴാണ് മരണവിവരം അറിയുന്നത്.

Post a Comment

Previous Post Next Post