കാസർകോട് ഗവണ്‍മെന്റ് കോളജ് ദേശീയ പുരസ്കാര നിറവിൽ

(www.kl14onlinenews.com)
(17-Sep -2022)

കാസർകോട് ഗവണ്‍മെന്റ് കോളജ് ദേശീയ പുരസ്കാര നിറവിൽ
വിദ്യാനഗര്‍: കാസർകോട് ഗവണ്‍മെന്റ് കോളേജിലെ എന്‍ എസ് എസ് യുണിറ്റുകൾക്ക് ഇത് പുരസ്കാര നിറവിന്റെ ആഘോഷം.
കാസർകോട് ഗവണ്‍മെന്റ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും 2020 - 21 അധ്യായന വർഷത്തെ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറിയുമായിരുന്ന ആകാശ് പി. ക്കാണ് ദേശീയതലത്തിൽ എൻ എസ് എസ് വളണ്ടിയറിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്.
കാസർഗോഡ് ഗവൺമെൻറ് കോളേജിലെ പൂർവ്വ എൻ എസ് എസ് വളണ്ടിയര്‍ സെക്രട്ടറിയായിരുന്നു ആകാശ് പി. ദേശീയതലത്തിൽ പുരസ്കാരം നേടിയതിലൂടെ കാസർഗോഡ് ഗവൺമെൻറ് കോളേജിനും, ജില്ലയ്ക്കും, കണ്ണൂർ യൂണിവേഴ്സിറ്റിക്കും, അതോടൊപ്പം തന്നെ കേരളത്തിനും അഭിമാനമായി തീർന്നിരിക്കുകയാണ്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി തലത്തിലും അതോടൊപ്പം തന്നെ സംസ്ഥാനതലത്തിലും മികച്ച എൻ എസ് എസ് വളണ്ടിയറിനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു. ഒരു എൻ എസ് എസ് വളണ്ടിയർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ഉപരി കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.പരേതനായ ടി. കുഞ്ഞമ്പു, ശ്രീമതി. പ്രസന്നകുമാരി എന്നീ ദമ്പതികളുടെ മകനായ ആകാശ്. പി കാസർഗോഡ് പെരുമ്പള സ്വദേശിയാണ്.50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 24 ന് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.

Post a Comment

Previous Post Next Post