സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അമിത് ഷായ്‌ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തയാള്‍ അറസ്റ്റില്‍; സുരക്ഷാ വീഴ്ച

(www.kl14onlinenews.com)
(08-Sep -2022)

സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അമിത് ഷായ്‌ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തയാള്‍ അറസ്റ്റില്‍; സുരക്ഷാ വീഴ്ച
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷ ക്രമീകരണത്തില്‍ വീഴ്ച്ച. സുരക്ഷാ ഉദ്യോഗസ്ഥനായി ചമഞ്ഞ് ബിജെപി മുന്‍ ദേശീയ അധ്യക്ഷനൊപ്പം നടന്നയാള്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശ് എംപിയുടെ പേഴ്‌സണല്‍ സെക്രട്ടറി ഹേമന്ദ് പവാര്‍ ആണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയപ്പോഴാണ് സംഭവം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാര്‍ഡ് ധരിച്ചാണ് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ദ് പവാര്‍ പങ്കെടുത്തത്. ഇതിന് പുറമേ അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെയും ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വസതി സന്ദര്‍ശിച്ചപ്പോഴും ഹേമന്ദ് പവാര്‍ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഹേമന്ദ് പവാര്‍ തെറ്റ് സമ്മതിച്ചു.
അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല. പിന്നാലെ ഹേമന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അമിത്ഷായുടെ മുംബൈയിലെ പരിപാടികള്‍ ചൊവ്വാഴ്ച്ച അവസാനിച്ചെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്ത് വന്നത്. ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ശേഷമുള്ള അമിത് ഷായുടെ ആദ്യ മുംബൈ സന്ദര്‍ശനമാണിത്.

Post a Comment

Previous Post Next Post