കാസർകോട് ഓണാഘോഷ പരിപാടിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസ്; സിപിഎം ബ്രാ‍ഞ്ച് സെക്രട്ടറി അറസ്റ്റില്‍

(www.kl14onlinenews.com)
(15-Sep -2022)

കാസർകോട് ഓണാഘോഷ പരിപാടിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസ്; സിപിഎം ബ്രാ‍ഞ്ച് സെക്രട്ടറി അറസ്റ്റില്‍
കാസർകോട് :
ഓണാഘോഷ പരിപാടിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനെയാണ് കാസര്‍കോട്, ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയായ കൂടിയാണ് ഇയാള്‍ ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതി.

പരാതിക്ക് പിന്നാലെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ, നാട്ടില്‍ തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ആണൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തു കളിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബാലചന്ദ്രനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ സിപിഎം ബ്രാഞ്ചു സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Post a Comment

Previous Post Next Post