കാണാതായ പെൺകുട്ടിയുടെ മൃതദേഹം റിസോർട്ടിൽ: പ്രതികൾക്ക് ബിജെപി ബന്ധമെന്ന് കോൺഗ്രസ്

(www.kl14onlinenews.com)
(23-Sep -2022)

കാണാതായ പെൺകുട്ടിയുടെ മൃതദേഹം റിസോർട്ടിൽ: പ്രതികൾക്ക് ബിജെപി ബന്ധമെന്ന് കോൺഗ്രസ്
ഉത്തരാഖണ്ഡിൽ കാണാതായ റിസപ്ഷനിസ്റ്റായി 19 കാരിയുടെ മൃതദേഹം കണ്ടെത്തി. കാണാതായി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. സെപ്തംബർ 18നാണ് പൗരി ഗർവാൾ സ്വദേശിയായ അങ്കിത ഭണ്ഡാരിയെ കാണാതാകുന്നത്. പൗരി ഗഡ്‌വാളിലെ ഒരു സ്വകാര്യ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് അങ്കിത.

റിസോർട്ടിൽ മരിച്ച നിലയിലാണ് അങ്കിതയുടെ കണ്ടെത്തുന്നത്. സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജരും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രതികളിലൊരാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചതോടെ സംഭവങ്ങൾക്ക് രാഷ്ട്രീയ വഴിത്തിരിവുണ്ടായി. പെൺകുട്ടിയെ കാണാതായ ദിവസം മുതൽ റിസോർട്ട് ഉടമയും മറ്റ് രണ്ട് പ്രതികളും ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റിസോർട്ട് ഉടമ പുൽകിത് ആര്യ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത, മാനേജർ സൗരഭ് ഭാസ്‌കർ എന്നിവരുൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഉത്തരാഖണ്ഡ് കോൺഗ്രസ് വക്താവ് ഗരിമ ധസോണിയാണ് പ്രതികളുടെ ബിജെപി ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യാ ടുഡേയോട് സംസാരിക്കവെയാണ് ഗരിമയുടെ പരാമർശം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post