ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും ക്വാറന്റൈൻ ഒഴിവാക്കി

(www.kl14onlinenews.com)
(01-Sep -2022)

ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും ക്വാറന്റൈൻ ഒഴിവാക്കി

ദോഹ: ​ദീർഘകാലത്തിനു ശേഷം, എല്ലാവിഭാഗം യാത്രക്കാർക്കും ഹോട്ടൽ ക്വാറന്‍റീൻ ഒഴിവാക്കി ഖത്തർ. താമസക്കാരും, സന്ദർശക വിസയിലെത്തുന്നവരും ഉൾപ്പെടെ ആർക്കും ഇനി ഹോട്ടൽ ക്വാറന്‍റീൻ ആവശ്യമില്ലെന്ന്​ യാത്രാ നയത്തിൽ ഭേദഗതി വരുത്തികൊണ്ട്​ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. ​സെപ്​റ്റംബർ നാല്​ ഞായറാഴ്ച വൈകുന്നേരം ആറ്​ മണിയോടെ നിർദേശങ്ങൾ പ്രാബല്ല്യത്തിൽ വരും. അതേസമയം, കോവിഡ്​ പരിശോധനയിൽ പോസിറ്റീവാകുന്നവർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച്​ ക്വാറൻറീനിൽ കഴിയണമെന്ന്​ നിർദേശിച്ചു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന റെഡ്​ ഹെൽത്ത്​ രാജ്യങ്ങൾ എന്ന പട്ടിക ഇനി മുതൽ ​നിലവിൽ ഉണ്ടാവില്ല.പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ പി.എച്ച്​.സി.സികളിൽ നിന്നോ, അംഗീകൃത മെഡിക്കൽ സെന്‍ററിൽ നിന്നോ റാപിഡ്​ ആന്‍റിജൻ പരിശോധനക്ക്​ വിധേയരാവണം.

സന്ദർശകർ ഖത്തറിലേക്ക്​ പുറപ്പെടും മുമ്പ്​ പി.സി.ആർ അല്ലെങ്കിൽ റാപിഡ്​ ആന്‍റിജൻ പരിശോധനക്ക്​ വിധേയരാവണം. പി.സി.ആർ ആണെങ്കിൽ 48 മണിക്കൂറിനും, റാപിഡ്​ ആന്‍റിജൻ 24 മണിക്കൂറിനുള്ളിലും ആയിരിക്കണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക്​ സന്ദർശനത്തിനെത്തുന്നവർക്ക്​ ഏറെ ആശ്വാസം നൽകുന്നതാണ്​ ഹോട്ടൽ ക്വാറന്‍റീൻ ഒഴിവാക്കിയ തീരുമാനം. ഒരു ദിവസമാണ്​ നിലവിലെ ഹോട്ടൽ ക്വാറൻറീൻ. താമസക്കാർ ക്വാറന്‍റീൻ ഇല്ലാതെയാണ്​ രാജ്യത്ത്​ പ്രവേശിക്കുന്നത്​.

Post a Comment

Previous Post Next Post