മുളിയാറിലെ മൂല നാരായണൻ നായർ അന്തരിച്ചു

(www.kl14onlinenews.com)
(05-Sep -2022)

മുളിയാറിലെ
മൂല നാരായണൻ നായർ അന്തരിച്ചു
കാസർകോട് :
അർജ്ജവവും, പ്രൗഢിയും കൊണ്ട് മുളിയാറിൽ കോൺഗ്രസിന് അഭിമാനമാനം പകർന്ന മുളിയാർ കരിച്ചേരി തറവാട്ടിലെ കെ.നാരായണൻ നായർ മൂല നിര്യാതനായി.
തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

ചൊവ്വാഴ്ച 11 മണിയോടെ സംസ്കരിക്കും.

1968 ൽ കാസർകോട് ഗവ.കോളേജ് പഠന കാലത്ത് കെ.എസ്.യു. വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം വൈകാതെ തന്നെ ഊർജ്ജ സ്വലതയും, ആത്മാർത്ഥതയും നിറഞ്ഞ നേതാവയി മാറി.പരേതരായ ബി.ഉമ്മർ സാഹിബ്, ചേക്കോട് ബാലകൃഷ്ണൻ നായർ,ബഹുമാന്യ എം.എസ്.മുഹമ്മദ് കുഞ്ഞി സാഹിബ് എന്നി നേതാക്കളുടെ സമകാലികനായി പ്രവർത്തിച്ച വ്യക്തിയാണ്.

പിന്നോക്ക ജനവിഭാഗങ്ങളുടെയും, കഷകരുടെയും അനിഷേധ്യ നേതാവായി ഏറെ കാലം മുളിയാറിൻ്റെ മണ്ണിലും,മനസ്സിലും ശോഭിച്ച് നാടിൻ്റെ വളർച്ചക്കും, പുരോഗതിക്കും വേണ്ടി ആശ്രാന്തപരിശ്രമം നടത്തിയ പൊതു സേവകനായിരുന്നു.

കോൺഗ്രസിൻ്റെ മുന്നണി പോരാളിയായി എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും, ജനാധിപത്യത്തിനും, മതേതരത്വത്തിനും കരുത്ത് പകരാനും കഴിഞ്ഞ ഖദർ ദാരിയാണ് മൂല എന്ന ചുരുക്ക പേരിൽ ജന ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ നാരായണൻ നായർ.

അന്തരിച്ച മുൻ ഡി.സി.സി.പ്രസിഡണ്ട് പി.ഗംഗാധരൻ നായരുടെ സതീർത്ഥ്യ നായി സംസ്ഥാനത്തെ മുൻകാല കോൺഗ്രസ് നേതാക്കളുമായി
അഭേദ്യ ബന്ധം പുലർത്താൻ കഴിഞ്ഞ വേറിട്ട വ്യക്തി പ്രഭാവത്തിൻ്റെ ഉടമയാണ്.

1988 മുതൽ 1995 വരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,തുടർന്ന് 2000 വരെ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡണ്ട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, കർഷക കോൺഗ്രസിന് കീഴിലുള്ള അടക്കാ കർഷക സമിതി സംസ്ഥാന കൺവീനർ, മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മേലത്ത് നാരായണൻ നമ്പ്യാർ പ്രസിഡണ്ടായ കാല യളവിൽ വിദ്യാനഗർ അഗ്രികൾച്ചർ ഗോവേഴ്സ് സൊസൈറ്റി ഡയറക്ടർ,കാർഷിക വികസന ബാങ്ക് ഡയറക്ടർ,മുളിയാർ കരിച്ചേരി തറവാട് പ്രസിഡണ്ട്, മുളിയാർ അമ്പലത്തിങ്കൽ വിഷ്ണുമൂർത്തി ദൈവസ്ഥാനം പ്രസിഡണ്ട്, മുളിയാർ അയ്യപ്പഭജന മന്ദിരം പ്രസിഡണ്ട് തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഡി.സി.സി അംഗമാണ്.
ഭാര്യ:നെട്ടൂർ ശ്യാമള
മക്കൾ: സിന്ധു (എൻ.എം.സി.ആശുപത്രിഅബൂദാബി),ശ്രീപ്രസാദ് (നെതർലാൻ്റ്)

അനീസ മൻസൂർ മല്ലത്ത്
(ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മുളിയാർ)

Post a Comment

Previous Post Next Post