(www.kl14onlinenews.com)
(19-Sep -2022)
മുംബൈ :
ഒരു മാസത്തിനകം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ബിസിസിഐ ഞായറാഴ്ച ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. വരാനിരിക്കുന്ന മത്സരത്തില്‍ ടീം പുതിയ ജേഴ്സി ഉപയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരമാമമായി.
ഞായറാഴ്ച, ബിസിസിഐ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പുതിയ ജേഴ്‌സി കിറ്റ് പുറത്തിറക്കിയത്. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വനിതാ ടീം അംഗങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ഷെഫാലി വര്‍മ, രേണുക സിംഗ് എന്നിവരും പുതിയ ജേഴ്സിയണിഞ്ഞു നില്‍ക്കുന്ന പോസ്റ്റാണ് ബി സി സി ഐ പങ്കുവെച്ചത്. .
രണ്ട് നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ടോണിലുള്ള പുതിയ ജേഴ്‌സിയാണ് പുറത്തിറക്കിയത്. ഇടതു വശത്ത് ചെറിയ ഡിസൈന്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ജേഴ്‌സി. എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ബി സി സി ഐ പുതിയ ജേഴ്‌സി അവതരിപ്പിച്ചത്.
MPL-ന്റെ വെബ്സൈറ്റില്‍ ഇതിനകം ജേഴ്‌സി വില്‍പ്പനക്കെത്തിയിട്ടുണ്ട്. .ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം പുതിയ ജേഴ്‌സിയില്‍ കളിക്കും.
സെപ്തംബര്‍ 12നാണ് ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്ക് തിരികെയെത്തി. രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
2022 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (സി), കെ എല്‍ രാഹുല്‍ (വിസി), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ആര്‍ പന്ത് (ഡബ്ല്യുകെ), ദിനേഷ് കാര്‍ത്തിക് (ഡബ്ല്യുകെ), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, വൈ ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്
സ്റ്റാന്‍ഡ്-ബൈ കളിക്കാര്‍
മൊഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍
Post a Comment