കാസര്‍കോട് 16കാരനെ ബസ് സ്‌റ്റോപ്പില്‍ തടഞ്ഞ് വെച്ച് റാഗ് ചെയ്തു

(www.kl14onlinenews.com)
(29-Sep -2022)

കാസര്‍കോട് 16കാരനെ ബസ് സ്‌റ്റോപ്പില്‍ തടഞ്ഞ് വെച്ച് റാഗ് ചെയ്തു
കാസര്‍കോട്: കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി പരാതി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച് റാഗ് ചെയ്തത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സാങ്കല്‍പ്പികമായി ബൈക്ക് ഓടിക്കണമെന്ന് 16കാരനോട് ആവശ്യപ്പെടുകയായിരുന്നു
സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥിയെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശനം പരിഹരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് വിഡിയോയില്‍ കേള്‍ക്കാം. കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post